About
വർക്കലയുടെ ഹൃദയ ഭാഗത്ത് അഞ്ച് ഏക്കർ സ്ഥലത്താണ് ആയുർവേദ

ആശുപത്രി സ്ഥിതി ചെയ്യുന്നത്. നിലവിൽ 74 പേരെ കിടത്തി ചികിത്സ നടത്താൻ

സൗകര്യമുണ്ട്.
സൗകര്യമുണ്ട്.
ശ്രീനാരായണ ഗുരു, കുമാരനാശാൻ, ചിത്തിര തിരുനാൾ മഹാരാജാവ് തുടങ്ങിയ മഹത്തുക്കളുടെ കാൽപ്പാടുകൾ പതിഞ്ഞ മണ്ണാണ് ഈ പരിസരം.

കുമാരനാശാൻ നട്ടതെന്ന് കരുതപ്പെടുന്ന 110 വർഷം പഴക്കമുള്ള ചെമ്പകമരം ഇവിടുത്തെ അപൂർവ കാഴ്ചയാണ്. അരയാൽ, ഇത്തി, ഞാവൽ, ഉങ്ങ്, ആര്യവേപ്പ്, അശോകം തുടങ്ങിയ ഔഷധ വൃക്ഷങ്ങൾ, അവക്കാഡോ,ഞാവൽ, ആസ്ട്രേലിയൻ ഇനത്തിൽപ്പെട്ടതും 40 വർഷം പഴക്കമുള്ളതുമായ മുള മരങ്ങൾ എന്നിവ ജില്ലാ ആയുർവേദ ആശുപത്രിയുടെ പ്രകൃതിഭംഗിയെ വർദ്ധിപ്പിക്കുന്നു.

ജനറൽ വാർഡിൽ നിലവിലുള്ള 50 കിടക്കകളിൽ 25 എണ്ണം പുരുഷന്മാർക്കും 25 എണ്ണം സ്ത്രീകൾക്കുമായി നീക്കിവെച്ചിട്ടുണ്ട്. സർക്കാരിന്റെ നിർദേശപ്രകാരമുള്ള സൗജന്യചികിത്സ കൂടാതെ ബി പി എൽ വിഭാഗത്തിലെ രോഗികൾക്ക് എല്ലാ മാസവും 5000 രൂപയുടെ ഔഷധങ്ങൾ കൂടി സൗജന്യമായി നൽകിവരുന്നു. നീതി മെഡിക്കൽ സ്റ്റോറിലെ ലാഭവിഹിതത്തിൽ നിന്നാണ് ഈ അധിക സൗജന്യം നൽകുന്നത്.
വയോജന വാർഡിലെ 10 കിടക്കയിൽ 5 വീതം പുരുഷന്മാർക്കും സ്ത്രീകൾക്കുമായി അനുവദിക്കുന്നുണ്ട്. പഞ്ചകർമ്മ ചികിത്സയും ആഹാരവും ഔഷധങ്ങളും 30 ദിവസത്തേക്ക് പരിപൂർണ്ണമായും സൗജന്യമാണ്.